|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >10th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 10th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1607.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രത്യേക
വിവാഹ നിയമം 1954 പ്രകാരം
രജിസ്ട്രാര്‍ ഓഫീസുകളില്‍
വിവാഹം നടത്തുന്നവർ
രജിസ്ട്രേഷനായി നൽകുന്ന
അപേക്ഷകളിൽ വധുവരന്‍മാരുടെ
ഫോട്ടോ
പതിപ്പിക്കുന്നുണ്ടെങ്കിലും
വധൂവരന്‍മാര്‍ക്ക്
മുദ്രപത്രത്തില്‍ നല്‍കുന്ന
സര്‍ട്ടിഫിക്കറ്റിന്റെ
പകര്‍പ്പില്‍ ഫോട്ടോകള്‍
ഇല്ലാതെ നല്‍കുന്നത് കൊണ്ട്
വിദേശ നയതന്ത്ര ഓഫീസുകളിലും
മറ്റും ബുദ്ധിമുട്ടുകള്‍
നേരിടുന്നതിനാല്‍
രജിസ്ട്രാര്‍ ഓഫീസില്‍
നിന്നും നൽകുന്ന
സര്‍ട്ടിഫിക്കറ്റിന്റെ
പകര്‍പ്പിലും ഫോട്ടോ
ഉൾപ്പെടുത്താനുള്ള നടപടികള്‍
സ്വീകരിക്കുമോ?
1608.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സംഘങ്ങളുടെ രജിസ്ട്രേഷനു
വേണ്ടി നിലവിലുളള
വ്യത്യസ്തമായ വ്യവസ്ഥകളും
ഫീസ് ഘടനയും ഉളള രണ്ട്
നിയമങ്ങളായ മലബാര്‍
പ്രദേശത്ത് ബാധകമായ സംഘങ്ങള്‍
രജിസ്ട്രേഷന്‍ ആക്ട് 1860
(The Societies Act 1860),
തിരുവിതാംകൂര്‍-കൊച്ചി
പ്രദേശത്ത് ബാധകമായ 1955-ലെ
തിരുവിതാംകൂര്‍ കൊച്ചി
സാഹിത്യ ശാസ്ത്രീയ ധാര്‍മ്മിക
സംഘങ്ങള്‍ രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള ആക്ട്
എന്നിവയ്ക്ക് ബദലായി
സംസ്ഥാനത്ത് പൊതുവായ നിയമം
കൊണ്ടു വരുന്നതിന് നടപടി
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ പുരോഗതി
വ്യക്തമാക്കാമോ?
1609.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭൂമിയുടെ
ന്യായവിലയിൽ നടപ്പ് വർഷത്തെ
ബജറ്റിൽ ഉണ്ടായ വർദ്ധനവ്
എത്രയാണെന്ന് അറിയിക്കുമോ;
ന്യായവില വർദ്ധനവിലൂടെ
സ്റ്റാമ്പ് ഡ്യൂട്ടി,
രജിസ്ട്രേഷൻ ഇനങ്ങളിൽ ഈ വർഷം
പ്രതീക്ഷിച്ച ആകെ വരുമാനം
എത്രയെന്നും നാളിതുവരെ എത്ര
വരുമാനം ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
ബി )
മുൻ
സാമ്പത്തിക വർഷം പ്രസ്തുത
ഇനത്തിൽ പിരിച്ചെടുക്കാൻ
ലക്ഷ്യമിട്ടിരുന്ന തുക
എത്രയെന്നും 2022 ഏപ്രിൽ 1
മുതൽ ഡിസംബർ 31 വരെ ഈ ഇനത്തിൽ
എത്ര പിരിച്ചെടുക്കാൻ
സാധിച്ചുവെന്നും
വ്യക്തമാക്കുമോ;
(
സി )
ഭൂമിയുടെ
ന്യായവില 20 ശതമാനം
വർദ്ധിപ്പിച്ചിട്ടും
സ്റ്റാമ്പ് ഡ്യൂട്ടി,
രജിസ്ട്രേഷൻ ഇനങ്ങളിൽ
ആനുപാതികമായ വരുമാന വർദ്ധനവ്
ഉണ്ടാകാത്തതിന് കാരണം
വ്യക്തമാക്കുമോ?
1610.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുൻകാലങ്ങളിൽ
വിലകുറച്ച് കാണിച്ച് ആധാരം
രജിസ്റ്റർ ചെയ്തിട്ടുണ്ട്
എന്നതിന്റെ പേരിൽ
വ്യക്തികള്‍ക്ക് നോട്ടീസ്
അയച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
എത്ര പേര്‍ക്ക് നോട്ടീസ്
അയച്ചിട്ടുണ്ട് എന്ന് ജില്ല
തിരിച്ചു വ്യക്തമാക്കുമോ;
എത്ര കോടി രൂപയാണ് ഈ ഇനത്തിൽ
പിരിച്ചെടുക്കാൻ
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ; ജപ്തി നടപടി
നേരിടുന്ന വസ്തുക്കൾക്ക്
ഉൾപ്പെടെ ഇപ്രകാരം നോട്ടീസ്
നൽകിയതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
വില
കുറച്ച് ആധാരം രജിസ്റ്റർ
ചെയ്തു നൽകിയത് ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ
വീഴ്ചയാണെന്നിരിക്കെ
വർഷങ്ങൾക്ക് ശേഷം ഇത്തരത്തിൽ
നോട്ടീസ് നൽകി പണം
പിരിച്ചെടുക്കാൻ
ശ്രമിക്കുന്നതിലൂടെ
സാധാരണക്കാരായ ജനങ്ങളെ
ബുദ്ധിമുട്ടിലാക്കുന്ന ഈ
നടപടി പുന:പരിശോധിക്കാൻ
തയ്യാറാകുമോ?
1611.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
വി ശശി
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂമി രജിസ്ട്രേഷനുമായി
ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
സുതാര്യമായും ലളിതമായും
നടപ്പിലാക്കുന്നതിന് വേണ്ടി
സ്വീകരിച്ചുവരുന്ന പുതിയ
നടപടികൾ എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(
ബി )
ആധാരങ്ങൾ
കമ്പ്യൂട്ടറിൽ
തയ്യാറാക്കുന്നതിനും ഓൺലൈനായി
രജിസ്റ്റർ ചെയ്യുന്നതിനും
നിലവിൽ തടസ്സങ്ങളുണ്ടോ;
വിശദീകരിക്കുമോ;
(
സി )
ഒരു
ജില്ലയിലെ ആധാരം അതേ
ജില്ലയിലെ ഏത് സബ് രജിസ്ട്രാർ
ഓഫീസിലും രജിസ്റ്റർ ചെയ്യാൻ
സാധ്യമാകുന്ന രജിസ്ട്രേഷൻ
ചട്ടങ്ങളുടെ ഭേദഗതി
പൊതുജനങ്ങൾ എത്രത്തോളം
പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ആധാരം
രജിസ്റ്റർ
ചെയ്യുന്നതിനോടൊപ്പം
പോക്കുവരവും ചെയ്യാൻ
സാധിക്കുന്ന വിധത്തിൽ
രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ
സംവിധാനവും റവന്യൂവകുപ്പിന്റെ
റവന്യൂ ലാൻഡ് ഇൻഫർമേഷൻ
സിസ്റ്റം സംവിധാനവും
സംയോജിപ്പിക്കുന്ന നടപടികളുടെ
പുരോഗതി വിശദീകരിക്കുമോ?
1612.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്റ്റാമ്പ് ഡ്യൂട്ടിയും
രജിസ്ട്രേഷൻ ഫീസും
അടയ്ക്കാതിരിക്കാൻ
ക്രമരഹിതമായി വസ്തുക്കൾ
വിഭജിക്കുന്ന നടപടി
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഇത്തരത്തിൽ
എത്ര കേസുകൾ
കണ്ടെത്തിയിട്ടുണ്ടെന്നും
ഇതിലൂടെ എത്ര രൂപ
നഷ്ടമായിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
സി )
ഇത്തരം
വീഴ്ചകൾ ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇങ്ങനെ
കൃത്രിമരേഖകൾ സൃഷ്ടിച്ച്
ആധാരം രജിസ്റ്റർ ചെയ്യാൻ
സഹായിച്ച ഉദ്യോഗസ്ഥർക്കെതിരേ
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1613.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രജിസ്ട്രേഷന്‍
വകുപ്പിന്റെ കെെവശമുള്ള
പേരാമ്പ്രയിലെ പഴയ സബ്
രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം
താല്‍ക്കാലികമായി പേരാമ്പ്ര
കോടതിക്ക് അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുളള
പേരാമ്പ്ര ബാര്‍ അസോസിയേഷന്റെ
നിവേദനം ലഭിച്ചിരുന്നോ;
(
ബി )
പ്രസ്തുത
നിവേദനം സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നിവേദനം
പരിഗണിച്ച് കെട്ടിടം
താല്‍ക്കാലികമായി കോടതിയ്ക്ക്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1614.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിലെ കുഴല്‍മന്ദം സബ്
രജിസ്ട്രാര്‍ ഓഫീസ് കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിട നിര്‍മ്മാണത്തിന്
തടസ്സമായി നില്‍ക്കുന്ന
കേസിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
1615.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ എത്ര രജിസ്ട്രാർ
ഓഫീസുകൾ വാടക കെട്ടിടത്തിൽ
പ്രവർത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ; ഇത്തരത്തിൽ
പ്രവർത്തിക്കുന്ന സബ്
രജിസ്ട്രാർ ഓഫീസുകൾക്ക്
സ്വന്തം കെട്ടിടം
നിർമ്മിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
വാടക
കുടിശികയുമായി ബന്ധപ്പെട്ട്
മലപ്പുറം മണ്ഡലത്തിലെ മോങ്ങം
ഉൾപ്പെടെ 9 സബ് രജിസ്ട്രാർ
ഓഫീസ് കെട്ടിടങ്ങളുടെ വാടക
കരാർ പുതുക്കി നൽകാത്തതിനാൽ
ഓഫീസ് പ്രവർത്തനം
പ്രതിസന്ധിയിലായത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
സംസ്ഥാനത്ത്
വാടക കെട്ടിടങ്ങളിൽ
പ്രവർത്തിക്കുന്ന രജിസ്ട്രാർ
ഓഫീസുകളിൽ വാടകയിനത്തിലുള്ള
ആകെ കുടിശിക എത്രയെന്ന്
വ്യക്തമാക്കാമോ; ആയത്
അടിയന്തരമായി കൊടുത്തു
തീർത്ത് പ്രതിസന്ധി
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1616.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലയിന്‍കീഴ്
സബ് രജിസ്ട്രാര്‍
ഓഫീസിനായുള്ള കെട്ടിടത്തിന്റെ
നിര്‍മ്മാണം എന്നത്തേയ്ക്ക്
പൂര്‍ത്തീകരിയ്ക്കാനാകുമെന്നും
പ്രസ്തുത പ്രവൃത്തിയുടെ
നിലവിലെ സ്ഥിതിയും
അറിയിക്കുമോ;
(
ബി )
അവശേഷിക്കുന്ന
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1617.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിൽ രജിസ്ട്രേഷൻ
വകുപ്പിന് കീഴിൽ
വാടകകെട്ടിടത്തിൽ
പ്രവർത്തിക്കുന്ന
ഓഫീസുകളുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ജില്ലയിൽ
പ്രസ്തുത വകുപ്പിന് കീഴിൽ
കെട്ടിടങ്ങളുടെ
കാലപ്പഴക്കത്താൽ പ്രയാസം
നേരിടുന്ന ഓഫീസുകൾ
ഏതൊക്കെയെന്ന് അറിയിക്കാമോ?
1618.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാനന്തവാടി
മണ്ഡലത്തിലെ കുങ്കിച്ചിറ
മ്യൂസിയം ഉദ്ഘാടന ശേഷം
നാളിതുവരെ സന്ദര്‍ശിച്ചവരുടെ
എണ്ണം വ്യക്തമാക്കാമോ;
(
ബി )
സന്ദര്‍ശക
ഫീസ് ഇനത്തില്‍ എത്ര തുക
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
സി )
കൂടുതല്‍
സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍
കഴിയുന്ന തരത്തിലുള്ള
പദ്ധതികള്‍ നടപ്പാക്കുന്ന
കാര്യം പരിഗണിക്കുമോ?
1619.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ മൊയ്തു മൗലവി
സ്മാരക മ്യൂസിയത്തിന്റെ
പ്രവർത്തനം
മെച്ചപ്പെടുത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാശം ലഭ്യമാക്കുമോ?
1620.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചേറ്റുവ
കോട്ടയുടെ നവീകരണവുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
ചേറ്റുവ
കോട്ട വിനോദസഞ്ചാര
കേന്ദ്രമാക്കുന്നതിന്
ഏതെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
1621.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാലക്കുടിയില്‍
ട്രാംവേ റെയില്‍ മ്യൂസിയം
സജ്ജീകരിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
1622.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ ചരിത്രപരവും പൈതൃക
പ്രാധാന്യമുള്ളതുമായ എത്ര
സംരക്ഷിത സ്മാരകങ്ങളാണ്
പുരാവസ്തു വകുപ്പിന്റെ
കീഴിലുള്ളതെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(
ബി )
ഇവയില്‍
പാറശാല മണ്ഡലത്തിന്റെ
പരിധിയില്‍ ഉള്‍പ്പെടുന്ന
സ്മാരകങ്ങളുടെ വിവരം
നല്‍കാമോ;
(
സി )
പെരുങ്കടവിള
ഗ്രാമപഞ്ചായത്തിലെ
പാണ്ഡവന്‍പാറയുടെ
വികസനത്തിനായുള്ള ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന് ഭരണാനുമതി
നല്‍കാനുള്ള നടപടികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
1623.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുരാരേഖകളുടെയും
പുരാലിഖിതങ്ങളുടെയും
സംരക്ഷണത്തിനും കാസർകോഡ്
ജില്ലയിലെ പ്രധാന
ക്ഷേത്രങ്ങളിലെ മ്യൂറല്‍
പെയിന്റുകള്‍, കൊത്തുപണികള്‍
എന്നിവ സംരക്ഷിക്കാനും
വകുപ്പിന്റെ നേതൃത്വത്തില്‍
നടപടികള്‍ ഉണ്ടാകുമോ;
(
ബി )
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ ചെറുവത്തൂര്‍
വീരഭദ്ര ക്ഷേത്രം, ഉദിനൂര്‍
ക്ഷേത്രപാലക ക്ഷേത്രം,
നീലേശ്വരം കോവിലകം
എന്നിവിടങ്ങളില്‍
ഇത്തരത്തില്‍ സംരക്ഷണ
പരിപാടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1624.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന
ജില്ലാ പൈതൃക മ്യൂസിയത്തിന്റെ
നിർമ്മാണം സംബന്ധിച്ച
വിശദവിവരം നൽകാമോ;
(
ബി )
പ്രസ്തുത
കെട്ടിടം പൈതൃക മ്യൂസിയം ആയി
പ്രഖ്യാപിച്ചത് മുതൽ മ്യൂസിയം
നിർമ്മാണവുമായി ബന്ധപ്പെട്ട്
അനുവദിച്ച ഫണ്ടുകളും അവയുടെ
ഉത്തരവുകളുടെ പകർപ്പുകളും ഈ
ഉത്തരവുകൾ പ്രകാരമുള്ള
നിർമ്മാണ പ്രവൃത്തികളുടെ
വിശദവിവരവും ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായതും എന്നാൽ
നിലവിൽ രജിസ്‌ട്രാർ ഓഫീസ്
പ്രവർത്തിക്കുന്നതുമായ
കെട്ടിടം ഈ പദ്ധതിയുടെ
ഭാഗമാക്കുന്നതുമായി
ബന്ധപ്പെട്ട നടപടികൾ
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ?
|
|
|
|
|
|
|
|